< Back
Kuwait
India International School
Kuwait

ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിൽ 'അമ്മ' കൂട്ടായ്മ രൂപീകരിച്ചു

Web Desk
|
22 May 2023 7:30 AM IST

അറിവിന്റെ ചിറക് വിരിക്കാൻ സ്‌കൂൾ മുറ്റത്തെത്തുന്ന കുട്ടികൾക്ക് ഇനി അമ്മമാരുടെ തണൽ. കുവൈത്തിലെ ഇൻഡ്യ ഇന്റർനാഷണൽ സ്‌കൂളാണ്, അമ്മ കൂട്ടായ്മ രൂപീകരിച്ചത്. 'ഇന്നർ വീൽ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുക്കണക്കിന് വിദ്യാർഥികളുടെ അമ്മമാർ പങ്കെടുത്തു.

മാതൃത്വത്തിന്റെ മഹിതമായ ആശയം ദിനേന കൈമോശം വന്നു കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ, അമ്മമാർക്ക് അവരുടെ ആശയസംവാദത്തിനും മാനസികോല്ലാസത്തിനുമായാണ് കൂട്ടായ്മ രൂപീകരിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ കെ.വി ഇന്ദുലേഖ പറഞ്ഞു.

അമ്മമാർക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് സ്‌കൂൾ കൗൺസിലർമാർ നേതൃത്വം നൽകി. അമ്മമാരും അധ്യാപികമാരും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ ശ്രദ്ധേയമായി. ശ്രീദേവി നീലക്കണ്ണൻ, നാജിയ ഖാദർ, പ്രേമ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. റീജ സന്തോഷ്, ഹഫീസ ഷാഹിദ്, ധന്യ അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts