< Back
Kuwait
കുവൈത്തിലേക്ക് സിഗരറ്റ് കടത്താനുള്ള ശ്രമം   കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി
Kuwait

കുവൈത്തിലേക്ക് സിഗരറ്റ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി

Web Desk
|
1 Jan 2023 11:44 AM IST

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി. നുവൈസീബ് തുറമുഖത്ത് കസ്റ്റംസാണ് വൻ തോതിൽ രാജ്യത്തേക്ക് സിഗരറ്റ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

പരിശോധനയിൽ 227 സിഗരറ്റ് കാർട്ടണുകളും 14,760 പുകയില ഫ്‌ളേവറുകളും പിടികൂടിയതായി അധികൃതർ അറിയിച്ചു. ഗൾഫ് പൗരൻ ഓടിച്ച സ്വകാര്യ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സിഗരറ്റ് കണ്ടെത്തിയത്. പ്രതിയെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.

Similar Posts