< Back
Kuwait
An expatriate who entered Kuwait illegally was arrested after four years
Kuwait

കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിച്ചു; പ്രവാസി നാല് വർഷത്തിന് ശേഷം പിടിയിൽ

Web Desk
|
12 May 2024 2:25 PM IST

അയൽരാജ്യത്ത് നിന്ന് ട്രക്കിൽ കുവൈത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് പ്രവാസി പറയുന്നത്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിച്ച പ്രവാസി നാല് വർഷത്തിന് ശേഷം പിടിയിൽ. 51 മാസം മുമ്പെത്തിയ 45കാരനെ ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽ പട്രോളിംഗിനിടെയാണ് പൊലീസ് പിടികൂടിയത്. അൽ അൻബ ദിനപത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. നിയമപരമായാണ് പ്രവേശിച്ചതെന്നതിന് തെളിയിക്കാൻ കഴിയാതിരുന്നതോടെയാണ് പ്രവാസിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന് ഔദ്യോഗിക രേഖകളൊന്നും ഇല്ലെന്ന് അവിടെ വെച്ച് കണ്ടെത്തി.

അനധികൃതമായി കടന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അയൽരാജ്യത്ത് നിന്ന് ട്രക്കിൽ കുവൈത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. പ്രവേശന തീയതി ചോദിച്ചപ്പോൾ, അത് നാല് വർഷവും മൂന്ന് മാസവും മുമ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിനെതിരെ ഉചിത നടപടികൾ കൈക്കൊള്ളുകയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്യുമെന്നുമാണ് പൊലീസ് പറയുന്നത്.

Similar Posts