< Back
Kuwait

Kuwait
കുവൈത്തിലെ ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍ വീണ്ടും ആത്മഹത്യ ശ്രമം
|22 Aug 2023 12:46 AM IST
കുവൈത്തിലെ ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍ വീണ്ടും ആത്മഹത്യ ശ്രമം.കഴിഞ്ഞ ദിവസം പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ അഗ്നിശമന സേനയും മറൈൻ റസ്ക്യൂ സംഘവും രക്ഷപ്പെടുത്തി.
വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇയാളെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വിദേശികളടക്കം നിരവധി പേരാണ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്. കുവൈത്തില്‍ ആത്മഹത്യ ശ്രമം നടത്തുന്നത് കുറ്റകരമാണ്. മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യ വര്‍ദ്ധിക്കുവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.