< Back
Kuwait
കുവൈത്ത്-സൗദി റെയിൽവേ ലിങ്ക് പ്രോജക്ടിനായി കൺസൾട്ടിങ് സേവനങ്ങൾക്ക് അനുമതി
Kuwait

കുവൈത്ത്-സൗദി റെയിൽവേ ലിങ്ക് പ്രോജക്ടിനായി കൺസൾട്ടിങ് സേവനങ്ങൾക്ക് അനുമതി

Web Desk
|
26 Oct 2023 10:13 PM IST

കുവൈത്ത് -സൗദി റെയിൽവേ ലിങ്ക് പ്രോജക്ടിനായി കൺസൾട്ടിംഗ് സേവനങ്ങൾക്ക് അനുമതി നല്‍കി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ. റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ റെയില്‍വേ ഗതാഗതം ലഭ്യമാക്കുകയാണ് നിര്‍ദ്ദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠനങ്ങൾക്കും ഓഡിറ്റ് ബ്യൂറോ അനുമതി നല്‍കിയിട്ടുണ്ട്. 32 ലക്ഷം ദിനാറാണ് പദ്ധതിയുടെ ആകെ ചിലവ് കണക്കാക്കുന്നത്.

അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ അടിസ്ഥാന വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

Similar Posts