< Back
Kuwait
ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയായി കുവൈത്ത്
Kuwait

ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയായി കുവൈത്ത്

Web Desk
|
14 Nov 2021 9:45 PM IST

കുവൈത്ത് കായിക അതോറിറ്റിയുടെ ആശീർവാദത്തോടെ മറൈൻ സ്പോർട്സ് ക്ലബ്ബ് ആണ് വേൾഡ് അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ കുവൈത്ത് ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് വേദിയൊരുക്കിയത്

ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് കുവൈത്ത് വേദിയായി. ഇന്റർനാഷണൽ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 37 രാജ്യങ്ങളിൽ നിന്നായി 60 ഓളം പേർ പങ്കെടുത്തു

കുവൈത്ത് കായിക അതോറിറ്റിയുടെ ആശീർവാദത്തോടെ മറൈൻ സ്പോർട്സ് ക്ലബ്ബ് ആണ് വേൾഡ് അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ കുവൈത്ത് ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് വേദിയൊരുക്കിയത്. നവംബർ 12,13 തിയ്യതികളിലായി സാൽമിയ മറീന ബീച്ചിൽ നടന്ന മത്സരത്തിൽ 37 രാജ്യങ്ങളിൽ താരങ്ങൾ പങ്കെടുത്തു . ലോക ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കുവൈത്തിൽ നടന്നത് . സീനിയർ പ്രൊഫഷണൽ വിഭാഗത്തിൽ സ്പെയിനിൻറെ നാച്ചോ അർമില്ലാസും , സീറ്റഡ് പ്രോ കാറ്റഗറിയിൽ കുവൈത്തി താരം യൂസഫ് അൽ അബ്‍ദുൾ റസാഖും വിജയികളായി . ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻ കൂടിയായ യു എ ഇ യുടെ റാഷിദ് അൽ മുല്ല ഒന്നാമത് എത്തി. വനിതകളുടെ സ്റ്റാൻഡിംഗ് ലാഡർ വിഭാഗത്തിൽ സ്വീഡ‍ന്റെ എമ്മാ ഓർത്തെൻഡാലിനാണ് ഒന്നാംസ്ഥാനം. പുരുഷന്മാരുടെ സ്റ്റാൻഡിംഗ് സ്റ്റെയേഴ്സ് വിഭാഗത്തിൽ ഫ്രാൻസിന്റെ മിച്ചർ പോർട്ടും . സീറ്റഡ് ലാഡ‍ർ വിഭാഗത്തിൽ ബൾഗേറിയയുടെ മാർക്കസും ചാമ്പ്യന്മാരായി. മത്സരം വീക്ഷിക്കാൻ നിരവധി കായിക പ്രേമികൾ മറീന തീരത്തെത്തിയിരുന്നു .

Similar Posts