< Back
Kuwait

Kuwait
അറബ്, ഇസ്‌ലാമിക ഉച്ചകോടി; കിരീടാവകാശി കുവൈത്ത് സംഘത്തെ നയിക്കും
|11 Nov 2023 1:00 AM IST
ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അറബ് ലീസ് അടിയന്തര യോഗം ചേരുന്നത്
നാളെ റിയാദിൽ നടക്കുന്ന അറബ്, ഇസ്ലാമിക ഉച്ചകോടികളിൽ കിരീടാവകാശി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് സംഘത്തെ നയിക്കും. കുവൈത്ത് അമീറിന്‍റെ പ്രതിനിധിയായാണ് കിരീടാവകാശി പങ്കെടുക്കുന്നത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അറബ് ലീസ് അടിയന്തിര യോഗം ചേരുന്നത്. ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ഗസ്സയിലെ ഇസ്രായേൽ അധിനിവേശ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം യോഗത്തിൽ തയാറാക്കുമെന്നാണ് സൂചനകള്‍.