< Back
Kuwait
കഞ്ചാവുമായി വിദേശ വനിത കുവൈത്ത് വിമാനത്താവളത്തില്‍ പിടിയില്‍
Kuwait

കഞ്ചാവുമായി വിദേശ വനിത കുവൈത്ത് വിമാനത്താവളത്തില്‍ പിടിയില്‍

Web Desk
|
20 April 2022 5:05 PM IST

കുവൈത്ത് വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍നിന്ന് ഒരു കിലോ തൂക്കം വരുന്ന കഞ്ചാവ് പിടികൂടി. വിമാനത്താവളത്തിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെടുത്തത്.

മയക്കുമരുന്നാണെന്ന് അറിയാതെയാണ് താന്‍ ഇതു കൊണ്ടു വന്നതെന്നും നാട്ടില്‍ വെച്ച് പരിചയമുള്ള ഒരാളാണ് ബാഗ് തന്നതെന്നും യുവതി മൊഴി നല്‍കിയാതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.

Similar Posts