< Back
Kuwait
Attempt to cross the border with fake passports; Seven members of a family arrested in Nuwaisee, Kuwait
Kuwait

വ്യാജ പാസ്പോർട്ടുമായി അതിർത്തി കടക്കാൻ ശ്രമം; കുവൈത്തിലെ നുവൈസീബിൽ ‌ഒരു കുടുംബത്തിലെ ഏഴ് പേർ പിടിയിൽ

Web Desk
|
26 Feb 2026 5:16 PM IST

ഇവർ ഉപയോ​ഗിച്ചിരുന്ന പാസ്പോർട്ടുകൾ വ്യാജമാണെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു

കുവൈത്ത് സിറ്റി: വ്യാജ ഗൾഫ് പാസ്‌പോർട്ടുകൾ ഉപയോഗിച്ച് കുവൈത്ത് അതിർത്തി കടക്കാൻ ശ്രമിച്ച ഒരു കുടുംബത്തിലെ ഏഴ് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നുവൈസീബ് അതിർത്തിയിൽ വെച്ചാണ് സംഘം പിടിയിലായത്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ഏഴ് പേരാണ് സംഘത്തിലുള്ളത്.

രേഖകൾ പരിശോധിക്കുന്നതിനിടെ, ഇവർ കൈവശം വച്ചിരുന്ന പാസ്‌പോർട്ടുകളിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടു. സാധാരണയായി അതിർത്തി കടക്കുമ്പോൾ നൽകേണ്ട പ്രത്യേക എക്സിറ്റ് പെർമിറ്റ് ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. തങ്ങൾക്ക് എക്സിറ്റ് പെർമിറ്റ് ലഭിച്ചില്ലെന്നായിരുന്നു യാത്രക്കാരുടെ വാദം. എന്നാൽ വിശദമായ പരിശോധനയിൽ ഇവരുടെ പാസ്‌പോർട്ടുകളിൽ ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇവർ ഉപയോ​ഗിച്ചിരുന്ന പാസ്പോർട്ടുകൾ വ്യാജമാണെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു.

ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചതിനും, നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Similar Posts