< Back
Kuwait
Attempted attack on security facilities in Kuwait; 5 drones repelled this morning
Kuwait

കുവൈത്തിൽ സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണ ശ്രമം; ഇന്ന് പുലർച്ചെ 5 ഡ്രോണുകൾ പ്രതിരോധിച്ചു

Web Desk
|
19 March 2026 12:33 PM IST

അതീവ ജാഗ്രതയിൽ നാഷണൽ ഗാർഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാനമായ സുരക്ഷാ മേഖലകൾക്ക് മുകളിലൂടെ ഇന്ന് പുലർച്ചെ പറന്ന അഞ്ച് ഡ്രോണുകൾ തകർത്തതായി നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ ജദാൻ. നാഷണൽ ഗാർഡിന്റെ ഉത്തരവാദിത്തത്തിലുള്ള സുരക്ഷിത മേഖലകൾക്ക് മുകളിലാണ് ഇവ കണ്ടെത്തിയത്.

കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ച് നാഷണൽ ഗാർഡ് സേന പൂർണ സജ്ജമാണെന്നും ഏത് ഭീഷണിയെയും നേരിടാൻ തയ്യാറാണെന്നും വക്താവ് വ്യക്തമാക്കി. ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Similar Posts