< Back
Kuwait

Kuwait
നിയമലംഘനങ്ങളുടെ പേരിൽ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി
|21 Nov 2023 9:20 AM IST
കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരിൽ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയെതെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ ആരോഗ്യ മേഖലയില്‍ കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍മാരേയും, ലൈസൻസില്ലാത്ത മരുന്ന് സ്റ്റോറുകളും, അനധികൃതര്‍ തൊഴിലാളികളേയും പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ അധികൃതര്‍ പറഞ്ഞു.