< Back
Kuwait
അഴകായി ഷുവൈഖ്, നവീകരിച്ച ബീച്ച് തുറന്നു
Kuwait

അഴകായി ഷുവൈഖ്, നവീകരിച്ച ബീച്ച് തുറന്നു

Web Desk
|
3 Oct 2025 3:08 PM IST

നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്

കുവൈത്ത് സിറ്റി: നിർമാണം പൂർത്തിയാക്കിയ കുവൈത്തിലെ ഷുവൈഖ് ബീച്ചിന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടന ചടങ്ങിൽ മുൻസിപ്പൽ കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മഷ്അരി, നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് വൈസ് ചെയർമാനും സിഇഒയുമായ ഇസാം അൽ സാഗർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ (NBK) ധനസഹായത്തോടുകൂടി പൂർത്തിയാക്കിയ പദ്ധതി, സുസ്ഥിരവികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ മേഖലയിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും വഴിയൊരുക്കും.

ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ബീച്ച് രാജ്യത്തിൻ്റെ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നാടൻ കലാരൂപങ്ങളുടെ തത്സമയ അവതരണങ്ങൾ അരങ്ങേറി. പരിപാടി ഊർജ്ജസ്വലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുകയും കായിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. പദ്ധതി നിർവഹണത്തിന് മേൽനോട്ടം വഹിക്കുകയും സൗകര്യങ്ങൾ ഉയർന്ന സൗന്ദര്യപരവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത എഞ്ചിനീയറിങ് ടീമിനെയും ചടങ്ങിൽ ആദരിച്ചു.

Similar Posts