< Back
Kuwait
കുവൈത്തിൽ ബിഇസിയുടെ പ്രൊമോഷൻ കാമ്പയിന് തുടക്കമായി
Kuwait

കുവൈത്തിൽ ബിഇസിയുടെ പ്രൊമോഷൻ കാമ്പയിന് തുടക്കമായി

Web Desk
|
4 April 2023 12:16 AM IST

എല്ലാ ഞായറാഴ്ചകളിലുമാണ് നറുക്കെടുപ്പ് നടക്കുക

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ബി.ഇ.സി ഉപഭോക്താക്കള്‍ക്കായി പ്രമോഷന്‍ കാമ്പയിന്‍ ആരംഭിച്ചു. മാര്‍ച്ച് 26 മുതല്‍ ഡിസംബര്‍ 31 വരെ കാലയളവില്‍ ബി.ഇ.സി ശാഖകള്‍ വഴിയോ ഓണ്‍ലൈന്‍ ആപ്പ് വഴിയോ പണ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക്‌ ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിലൂടെ അയച്ച പണത്തിന്‍റെ അഞ്ച് മടങ്ങ്‌ വരെ സമ്മാനം നേടുവാന്‍ സാധിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

എല്ലാ ഞായറാഴ്ചകളിലുമാണ് നറുക്കെടുപ്പ് നടക്കുക .ഇത്തരം ഒരു കാമ്പയിൻ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് ഇതുവഴി വലിയ നേട്ടങ്ങൾ സ്വന്തമാക്കാമെന്നും ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വറുഗീസ് പറഞ്ഞു.

കുവൈത്തിലുടനീളം ബി.ഇ.സിക്ക് നിലവിൽ 63 ശാഖകളുണ്ട്. ലോകമെമ്പാടും പണം അയക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്യുന്ന ബി.ഇ.സിയിലൂടെ 30 രാജ്യങ്ങളിലായി 46,000 ലധികം സ്ഥലങ്ങളിലേക്ക് സുരക്ഷിതമായും വേഗത്തിലും പണമിടപാട് നടത്താം.

Related Tags :
Similar Posts