< Back
Kuwait
ഭിക്ഷാടനം; കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ
Kuwait

ഭിക്ഷാടനം; കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ

Web Desk
|
23 March 2023 10:08 PM IST

റമദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു

കുവൈത്ത് സിറ്റി: ഭിക്ഷാടനം നടത്തിയ നാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയവരില്‍ മൂന്ന്‌ പേര്‍ പുരുഷന്മാരും ഒരു സ്ത്രീയുമാണ്. ഇവരെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

കുവൈത്തിൽ യാചന നിയമം മൂലം നിരോധിച്ചിട്ടുണ്ട്. റമദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകർ പിടിയിലായാൽ ഉടൻ നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Similar Posts