< Back
Kuwait

Kuwait
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന് മികച്ച പിന്തുണ; കുവൈത്തിന് പ്രശംസ
|10 Jun 2023 4:11 PM IST
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന് മികച്ച പിന്തുണ നല്‍കുന്ന കുവൈത്തിന്‍റെ സംഭാവനകളെ പ്രശംസിച്ച് ഡബ്ല്യു.എഫ്.പി ഗൾഫ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കത്രീന ഗല്ലൂസി.
ലോകോത്തര മാനുഷിക കേന്ദ്രമാണ് കുവൈത്ത്. ലോകത്തിന്‍റെ ഏതുഭാഗത്ത് ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോഴും ഓടിയത്തെി സഹായിക്കുന്ന മനോഭാവമാണ് കുവൈത്തിനുള്ളതെന്ന് അവര്‍ പറഞ്ഞു. കടുത്ത ക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം തുടരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തില്‍ എത്തിയ കത്രീന ഗല്ലൂസി, റെഡ് ക്രസന്റ് സൊസൈറ്റി മേധാവി ഡോ. ഹിലാല്‍ അല്‍ സായറുമായി കൂടിക്കാഴ്ച നടത്തി.
മാനുഷിക-ജീവകാരുണ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ലോകമെങ്ങും സഹായം എത്തിക്കാന്‍ റെഡ് ക്രെസെന്റ് സൊസൈറ്റി പ്രതിജ്ഞബദ്ധമാണെന്നും അല്‍ സായര്‍ പറഞ്ഞു.