< Back
Kuwait
കുവൈത്തിലെ പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്
Kuwait

കുവൈത്തിലെ പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്

Web Desk
|
7 Nov 2021 9:47 PM IST

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്

കുവൈത്തിലെ പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. എക്‌സ്പ്രസ്സ് ഹൈവേകളിലും റിംഗ് റോഡുകളിലുമാണ് ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയത്.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ മൂന്നു മുതൽ വിലക്ക് നിലവിൽ വരും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് . സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ച ഉത്തരവാണ് ഇന്ന് മുതൽ പ്രാബല്യത്തിലായത്. ഫസ്റ്റ് റിംഗ് അഥവാ സബാഹ് അൽ അവ്വൽ ഹൈവേ , നാലാം നമ്പർ ഹുസൈൻ റൂമി റിങ് റോഡ്, അഞ്ചാം നമ്പർ ശൈഖ് സായിദ് റിങ് റോഡ് , ജാസിം അൽ ഖറാഫി റിങ് റോഡ്, സുൽത്താൻ ഖാബൂസ് സെവൻത് റിംഗ് റോഡ്, മുപ്പതാം നമ്പർ കിങ് അബ്ദുൽ അസീസ് എക്സ്പ്രസ്സ് ഹൈവേ , നാല്‍പതാം നമ്പർ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് എക്സ്പ്രസ്സ് ഹൈവേ , അമ്പതാം നമ്പർ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ഹൈവേ, അറുപതാം നമ്പർ ഗസ്സാലി റോഡ്, എണ്‍പതാം നമ്പർ ജഹ്റ റോഡ്, ജമാൽ അബ്ദുൽ നാസർ ഫ്ലൈ ഓവർ, ശൈഖ് ജാബിർ കോസ് വേ എന്നീ പാതകളിൽ ഡെലിവറി ബൈക്കുകൾ പ്രാവേശിക്കാൻ പാടില്ല. സ്ഥാപനം പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ബൈക്ക് ഡെലിവറി അനുവദിക്കൂ. ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റീവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്.

Related Tags :
Similar Posts