< Back
Kuwait
Biometric registration will be tightened at land and air borders in Kuwait
Kuwait

കുവൈത്തിലെ കര-വ്യോമ അതിർത്തികളിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ കർശനമാക്കുന്നു

Web Desk
|
2 Aug 2023 10:03 PM IST

നിലവിൽ ഒരു മിനിറ്റിനുള്ളിൽ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി അധികൃതർ

കുവൈത്തിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ കർശനമാക്കുവാൻ ഒരുങ്ങി അധികൃതർ. നിലവിൽ കര-വ്യോമ അതിർത്തികളിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികളുടെ ബയോമെട്രിക് വിവരങ്ങൾ വിമാനത്താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കാൻ അധികൃതർ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുകയാണെങ്കിൽ വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കണക്കാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിവരങ്ങൾ ശേഖരിക്കുന്നതിന് ഇളവ് നൽകാനും അധികാരം നൽകിയതായി പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ എല്ലാ അതിർത്തികളിലും ഫിംഗർപ്രിന്റ് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും നിലവിൽ ഒരു മിനിറ്റിനുള്ളിൽ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും അധികൃതർ അറിയിച്ചു. കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോമെട്രിക് രജിസ്‌ട്രേഷൻ ആവശ്യമില്ല. എന്നാൽ മടങ്ങിയെത്തിയാൽ ബയോമെട്രിക് വിവരങ്ങൾ നൽകണമെന്ന് അധികൃതർ വ്യക്തമാക്കി.



Biometric registration will be tightened at land and air borders in Kuwait

Similar Posts