< Back
Kuwait

Kuwait
ഇറാഖിൽ കാണാതായ കുവൈത്ത്-സൗദി പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
|27 Dec 2023 9:16 AM IST
ഇറാഖില്‍ കാണാതായ കുവൈത്ത് പൗരന്റെയും സൗദി പൗരന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാഗ്ദാദിലെ കുവൈത്ത് എംബസിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കുവൈത്ത് പൗരനെയും കുവൈത്തിൽ താമസിക്കുന്ന സൗദി പൗരനെയും ഇറാഖിലെ അൻബാർ ഗവർണറേറ്റിൽ കാണാതായത്. കുവൈത്തിൽനിന്ന് മരുപ്രദേശത്തുകൂടെ വാഹനത്തിൽ വേട്ടക്കായി പുറപ്പെട്ടതായിരുന്നു ഇരുവരും. തുടര്‍ന്നാണ് ഇരുവരും സഞ്ചരിച്ച കാർ കത്തിയ നിലയിൽ ഇറാഖ് അന്വേഷണ ഉദ്യോഗസഥർ കണ്ടെത്തിയത്.
നേരത്തെ ഇത് സംബന്ധമായി കുവൈത്ത് വിദേശകാര്യ മന്ത്രി, ഇറാഖ് വിദേശ കാര്യ മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.