< Back
Kuwait

Kuwait
കുവൈത്ത് തീപിടിത്തം: നാലംഗ കുടുംബത്തിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
|21 July 2024 9:27 PM IST
അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയെത്തിയ കുടുംബത്തിന് മണിക്കൂറുകൾക്കകം അപകടത്തിനിരയായി ജീവൻ നഷ്‌ടപ്പെടുകയായിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ മരണപ്പെട്ട നാലംഗ കുടുംബത്തിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ആലപ്പുഴ നീരേറ്റുപുറം മാത്യു വി മുളക്കൽ (38) ഭാര്യ ലിനി എബ്രഹാം (35) മകൻ ഐസക് (ഒമ്പത്) മകൾ ഐറിൻ (14) എന്നിവരുടെ മൃതദേഹമാണ് രാത്രി 10.30നുള്ള എമിറേറ്റ്‌സ് വിമാനം വഴി നെടുമ്പാശേരിയിലെത്തിക്കുക.
അവധി കഴിഞ്ഞ് വെള്ളിയാഴ്ച കുവൈത്തിലേക്ക് മടങ്ങിയെത്തിയ കുടുംബത്തിന് മണിക്കൂറുകൾക്കകം അപകടത്തിനിരയായി ജീവൻ നഷ്‌ടപ്പെടുകയായിരുന്നു. ഇന്നലെ പോസ്റ്റുമോർട്ടവും മറ്റു നടപടികളും പൂർത്തിയാക്കിയിരുന്നു.
മരണപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ശേഷം 2.30ന് സബാ മോർച്ചറിയിൽ പൊതു ദർശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കുടുംബത്തെ അവസാന നോക്കുകാണാൻ മോർച്ചറിയിലെത്തി.