< Back
Kuwait

Kuwait
ബോംബ് ഭീഷണി; കുവൈത്ത് - ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
|2 Dec 2025 4:47 PM IST
പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിൽ ഇറക്കിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെതുടർന്ന് മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിൽ ഇറക്കിയത്. ഹൈദരാബാദ് വിമാനത്താവള അധികൃതർക്ക് ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് എമർജൻസി പ്രോട്ടോകോൾ പ്രകാരം വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനം രാവിലെ 8.10ന് മുംബൈ ചത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ്, സിഐഎസ്എഫ്, പൊലീസ് എന്നിവർ ചേർന്ന് സുരക്ഷാ പരിശോധനകൾ നടത്തി.