< Back
Kuwait
World Shooting Championship
Kuwait

ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെങ്കലം

Web Desk
|
26 Aug 2023 12:26 AM IST

അസർബൈജാനിലെ ബാക്കുവിൽ നടന്ന 53-ാമത് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെങ്കലം.വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗ് വിഭാഗത്തിലാണ് ഖാലിദ്‌ അൽ മുദാഫ് മെഡല്‍ കരസ്ഥമാക്കിയത്.

ഇതോടെ 2024-ൽ പാരീസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ അൽ മുദാഫ് യോഗ്യത സ്വന്തമാക്കി. ക്രൊയേഷ്യൻ ഷൂട്ടർ ജിയോവാനി സെർനോഗോറസ് സ്വർണവും, സ്ലോവാക് താരം മരിയൻ കോവക്കോസി വെള്ളിയും നേടി.

ഒളിമ്പിക്‌സിൽ യോഗ്യത നേടിയ അൽ മുദാഫിന് കുവൈത്ത് ഷൂട്ടിംഗ് ക്ലബ് അയ്യായിരം ദിനാര്‍ സമ്മാനം പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി വിജയം കൈവരിച്ചതില്‍ ഏറെ സന്തോഷവാനാണെന്ന് മുദാഫ് പറഞ്ഞു.

Similar Posts