< Back
Kuwait
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട പരിശോധന തുടരുന്നു
Kuwait

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട പരിശോധന തുടരുന്നു

Web Desk
|
24 Jun 2024 7:14 PM IST

ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നിരവധി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനവും തടഞ്ഞതായി അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കെട്ടിട പരിശോധന തുടരുന്നു. ഫർവാനിയയിൽ നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ 245 കെട്ടിടങ്ങൾ കണ്ടെത്തി. ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നിരവധി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനവും തടഞ്ഞതായി അധികൃതർ അറിയിച്ചു.

നിയമ ലംഘനങ്ങൾ പരിശോധിക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഫീൽഡ് പര്യടനങ്ങൾ തുടരുമെന്ന് ഫർവാനിയ മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് സൂപ്പർവിഷൻ വിഭാഗം മേധാവി ജാസിം അൽ-ഖുദർ പറഞ്ഞു. കെട്ടിട ലൈസൻസുകളും അനുവദനീയമായ നിലകളുടെ എണ്ണവും വീട്ടുടമസ്ഥർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിയമലംഘകർക്കെതിരെ നഗരസഭ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Similar Posts