< Back
Kuwait

Kuwait
കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം; ആറ് ഇന്ത്യക്കാര്‍ മരണപ്പെട്ടു
|9 July 2024 2:03 PM IST
പരിക്കേറ്റവരിൽ രണ്ട് മലയാളികളും; ഒരാളുടെ നില ഗുരുതരം
കുവൈത്ത് സിറ്റി : കുവൈത്തിലെ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. മരണപ്പെട്ട മുഴുവൻ പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് മലയാളികളുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. തൊഴിലാളികൾ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം. ഇവർ സഞ്ചരിച്ച വാൻ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു. പിറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ആറ് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.