< Back
Kuwait
കുവൈത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴക്ക് സാധ്യത
Kuwait

കുവൈത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴക്ക് സാധ്യത

Web Desk
|
8 Jan 2023 11:31 PM IST

തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ ആരംഭിക്കുന്ന മഴ ചില പ്രദേശങ്ങളിൽ ശക്തിയാർജ്ജിക്കും

കുവൈത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ ആരംഭിക്കുന്ന മഴ ചില പ്രദേശങ്ങളിൽ ശക്തിയാർജ്ജിക്കും.

രാത്രിയിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ദൃശ്യപരത കുറയുന്നതിനാൽ ആളുകൾ മുൻകരുതലെടുക്കാനും അടിയന്തര ഘട്ടങ്ങളിൽ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.



Related Tags :
Similar Posts