< Back
Kuwait

Kuwait
കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
|10 March 2023 10:17 AM IST
കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. അസ്ഥിരമായ കാലാവസഥ അടുത്ത ദിവസംകൂടി തുടരും. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറിൽ 112 ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.