< Back
Kuwait

Kuwait
കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
|15 May 2024 12:11 PM IST
ബുധൻ ഉച്ച മുതൽ വ്യാഴാഴ്ച വൈകുന്നേരം വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ, ചിതറിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ച മുതൽ ആരംഭിക്കുന്ന മഴ വ്യാഴം വൈകുന്നേരം വരെ തുടരും. മഴക്കൊപ്പം ശക്തമായ കാറ്റ് അടിക്കുന്നത് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു. സഹായങ്ങൾക്ക് അടിയന്തര ഫോൺ (112) നമ്പരിൽ ബന്ധപ്പെടാം.