< Back
Kuwait

Kuwait
ചുരുങ്ങിയ നിരക്കിൽ മികച്ച സേവനം; സാല്‍മിയ സൂപ്പർ മെട്രോ സ്പെഷ്യാലിറ്റിയിൽ ചേലാകർമ്മ സേവനം ആരംഭിച്ചു
|24 July 2023 9:06 PM IST
ഡേ കെയർ സർജറി വിഭാഗത്തില്‍ പരിചയ സമ്പന്നനായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ജനറൽ സർജനുമായ ഡോ.ദേവിദാസ് ഷെട്ടിയുടെ നേതൃത്വത്തിലാണ് സേവനം
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആതുരസേവന രംഗത്തെ പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ, സാല്‍മിയ സൂപ്പർ മെട്രോ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിൽ ചേലാകർമ്മ സേവനം ആരംഭിച്ചു. ഡേ കെയർ സർജറി വിഭാഗത്തില്‍ പരിചയ സമ്പന്നനായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ജനറൽ സർജനുമായ ഡോ.ദേവിദാസ് ഷെട്ടിയുടെ നേതൃത്വത്തിലാണ് സുന്നത്ത് കർമ്മ സേവനം നല്‍കുന്നത്.
എല്ലാ പ്രായക്കാർക്കും സുന്നത്ത് ലഭ്യമാണ്. ചുരുങ്ങിയ നിരക്കില്‍ മികച്ച സേവനമാണ് മേട്രോ മെഡിക്കല്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.