< Back
Kuwait
ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Kuwait

ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Web Desk
|
2 Jan 2023 5:10 PM IST

കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ(കെ.ഡി.എൻ.എ) ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം അഫ്‌സൽ ഖാൻ ഉദ്ഘാടനം ചെയ്തു.

ബഷീർ ബാത്ത യോഗം നിയന്ത്രിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന ഗാനമേളയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. എം.എം സുബൈർ, ഇല്യാസ് തോട്ടത്തിൽ, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ എന്നിവർ നേതൃത്വം നൽകി.

Similar Posts