< Back
Kuwait
സുഡാനിലെ ആഭ്യന്തര സംഘർഷം; കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്കണ്ഠ രേഖപ്പെടുത്തി
Kuwait

സുഡാനിലെ ആഭ്യന്തര സംഘർഷം; കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്കണ്ഠ രേഖപ്പെടുത്തി

Web Desk
|
16 April 2023 11:13 PM IST

യുദ്ധം ചെയ്യുന്ന എല്ലാ കക്ഷികളോടും ആഭ്യന്തര കലഹം ഉടൻ അവസാനിപ്പിക്കണമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി: സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന സായുധ ഏറ്റുമുട്ടലിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉത്കണ്ഠ രേഖപ്പെടുത്തി. യുദ്ധം ചെയ്യുന്ന എല്ലാ കക്ഷികളോടും ആഭ്യന്തര കലഹം ഉടൻ അവസാനിപ്പിക്കണമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കുന്നതിനും സുഡാന്റെ സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്തുന്നതിനുമായി സ്വയം സംയമനം പാലിക്കാനും, ചർച്ചകളിലൂടെ പരിഹാരം കാണാനും കുവൈത്ത് ആഹ്വാനം ചെയ്തു.

Similar Posts