< Back
Kuwait
വാട്‌സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി!
Kuwait

വാട്‌സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി!

Web Desk
|
17 May 2024 4:40 PM IST

കുവൈത്ത് സിറ്റി: വാട്‌സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ കുവൈത്തിൽ പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി.ബാങ്ക് ജീവനക്കാരി എന്ന വ്യാജേന ഒരു അജ്ഞാത യുവതിയുടെ കോൾ വരികയും ബാങ്ക് അക്കൗണ്ട് അക്ടിവേറ്റ് ചെയ്യാൻ ബാങ്ക് അയക്കുന്ന ലിങ്കിലേക്ക് 1 ദിനാർ അയക്കാൻ അറിയിക്കുമായിരുന്നു. തുടർന്ന് വാട്‌സാപ്പിൽ വന്ന ലിങ്ക് വഴി പണമടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രവാസിയുടെ അക്കൗണ്ടിലെ 343 ദിനാർ തട്ടിപ്പുകാർ കൈക്കലാക്കിയത്. അതേസമയം ഇയാൾക്ക് ലഭിച്ചിരുന്ന ഒ.ടി.പി ഇയാൾ ആർക്കും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.

ലിങ്ക് ക്ലിക്ക് ചെയ്തതിലൂടെ ഇയാളുടെ ഫോൺ ഹാക്ക് ചെയ്യുകയും തട്ടിപ്പുക്കാർ ഒ.ടി.പി കൈക്കലാക്കുകയും ചെയ്തുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. സംശയാസ്പദമായ അഭ്യർഥനകളിൽ പ്രതികരിക്കരുതെന്ന് സുരക്ഷാ അധികൃതർ മുന്നറിയിപ്പു നൽകി. ഒരു നിയമാനുസൃത ബാങ്കോ ജീവനക്കാരനോ ആവശ്യപ്പെടാത്ത സ്വകാര്യ ബാങ്കിംഗ് വിവരങ്ങൾ അഭ്യർത്ഥിക്കുകയും വിവിധ രീതികൾ ഉപയോഗിച്ച് ആളുകളുടെ അക്കൗണ്ടുകൾ മോഷ്ടിക്കുകയും ചെയ്യുന്ന സംഘങ്ങളെ കുറിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. അൽ അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

.

Related Tags :
Similar Posts