< Back
Kuwait
mk muneer_kuwait
Kuwait

അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകണം; എം.കെ. മുനീർ എം.എൽ.എ

Web Desk
|
6 May 2023 10:18 PM IST

കുവൈത്ത് കെ.എം.സി.സി. നൽകിയ സ്വീകരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

കുവൈത്ത് സിറ്റി: എ.ഐ.ക്യാമറ ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ വിശദീകരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ അദ്ദേഹം കുവൈത്ത് കെ.എം.സി.സി. നൽകിയ സ്വീകരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.

ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. സിറാജ് എരഞ്ഞിക്കൽ ഉദ്‌ഘാടനം ചെയ്തു. ഹാരിസ് വള്ളിയോത്ത്,എം.കെ. അബ്ദുറസാഖ്,എം.ആർ. നാസർ, ഫാസിൽ കൊല്ലം, സലാം പട്ടാമ്പി, അബ്ദു കടവത്ത് എന്നീവര്‍ സംസാരിച്ചു. വിവിധ ജില്ലാ-മണ്ഡലം നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

Similar Posts