< Back
Kuwait
Collection of donations without permission; Expatriate arrested in Kuwait
Kuwait

അനുമതിയില്ലാതെ സംഭാവന പിരിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

Web Desk
|
14 Aug 2024 7:54 PM IST

ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്

കുവൈത്ത് സിറ്റി: കുവൈത്തിൽ അനുമതിയില്ലാതെ സംഭാവന പിരിച്ചതിന് പ്രവാസി അറസ്റ്റിൽ. അധികാരികളുടെ അനുമതിയില്ലാതെ സാമ്പത്തിക സംഭാവനകൾ ശേഖരിച്ച ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. നേരത്തെ ഈജിപ്ഷ്യൻ പൗരൻ സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ വഴി പ്രചരിച്ചിരുന്നു.

സാമൂഹിക മന്ത്രാലയത്തിൽനിന്ന് അനുമതി നൽകിയ സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിലവിൽ പണം പരിക്കാൻ അനുമതി. നിലവിൽ പൊതുസ്ഥലങ്ങളിൽ നിന്ന് പണം പിരിക്കുന്നവർ മന്ത്രാലയത്തിൻറെ സമ്മതപത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാർഡും പ്രദർശിപ്പിക്കണം.

Similar Posts