< Back
Kuwait

Kuwait
കുവൈത്തിൽ സോഷ്യൽ മീഡിയ വഴി ഇസ്രായേലിനെ പിന്തുണച്ച ഇന്ത്യൻ നഴ്‌സിനെതിരെ പരാതി
|22 Oct 2023 9:25 PM IST
മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സിനെതിരെയാണ് പബ്ലിക് പ്രോസിക്യൂഷനിൽ പരാതി സമർപ്പിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇസ്രായേലിനെ പിന്തുണച്ച ഇന്ത്യൻ നഴ്‌സിനെതിരെ പരാതി. മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സിനെതിരെയാണ് പബ്ലിക് പ്രോസിക്യൂഷനിൽ പരാതി സമർപ്പിച്ചത്. ഫലസ്തീൻ വിഷയത്തിൽ രാജ്യത്തെ പൊതു നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് പരാതിക്കാരി അറിയിച്ചു. നഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.