< Back
Kuwait
അഴിമതി സൂചിക: ആഗോളതലത്തില്‍ കുവൈത്തിന് 111ാം  സ്ഥാനം
Kuwait

അഴിമതി സൂചിക: ആഗോളതലത്തില്‍ കുവൈത്തിന് 111ാം സ്ഥാനം

Web Desk
|
20 Nov 2022 12:59 AM IST

കഴിഞ്ഞ തവണ 95ാം സ്ഥാനത്തായിരുന്നു കുവൈത്ത്

ആഗോളതലത്തില്‍ അഴിമതി സൂചിക യിൽ ‍ കുവൈത്തിന് 111 ആം സ്ഥാനം. നോർവയും ന്യൂസിലൻഡും സ്വീഡനും സ്വിറ്റ്സർലൻഡും ഡെൻമാർക്കുമാണ് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങൾ. മീഡിയം റിസ്ക് രാജ്യങ്ങളുടെ വിഭാഗത്തിലാണ് കുവൈത്ത്.

അന്താരാഷ്ട്ര സംഘടനയായ ട്രേസ് പുറത്തിറക്കിയ വാർഷിക റിപ്പോര്‍ട്ടിലാണ് 53 പോയിന്റുമായി കുവൈത്ത് ആഗോളതലത്തിൽ 111 ആം സ്ഥാനത്തെത്തിയത് . രാജ്യങ്ങളിലെ സുതാര്യതയും അഴിമതിക്കെതിരെയുള്ള നടപടികളും പൊതു ജനങ്ങളുടെ ഇടപാടുകളും പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായവും ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയത്.

കഴിഞ്ഞ തവണ 95 ആം സ്ഥാനത്തായിരുന്നു കുവൈത്ത്.തുടർച്ചയായ മൂന്നാം വര്‍ഷമാണ്‌ റാങ്കിംഗ് പട്ടികയില്‍ കുവൈത്തിന്‍റെ സ്ഥാനം പിന്തള്ളപ്പെടുന്നത്. പോയന്റില്‍ മുന്നേറുവാന്‍ ആയെങ്കിലും ചില രാജ്യങ്ങള്‍ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയതോടെ കുവൈത്ത് പിന്നോട്ട് പോവുകയായിരുന്നു . ആഗോളതലത്തിൽ അറബ് ലോകത്ത് ജോർദാൻ, ടുണീഷ്യ, യുഎഇ എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനത്താണ് കുവൈത്ത് . 194 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ട്രേസ് തയ്യാറാക്കിയ പട്ടികയില്‍ നോർവേ, ന്യൂസിലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് എന്നീവയാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. ഉത്തര കൊറിയയും തുർക്ക്മെനിസ്ഥാനും സിറിയയും വെനസ്വേലയുമാണ്‌ അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യങ്ങള്‍.


Similar Posts