< Back
Kuwait
Jahra Natural Reserve, kuwait
Kuwait

കുവൈത്തിലെ ജഹ്റ നാച്വറൽ റിസർവ് അടക്കുന്നു

Web Desk
|
27 Feb 2023 10:12 PM IST

ഈ വര്‍ഷത്തെ സീസൺ മികച്ച വിജയമായിരുന്നുവെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി

കുവൈത്തിലെ ജഹ്റ നാച്വറൽ റിസർവ് അടക്കുന്നു. സീസൺ അവസാനിക്കുന്നതിനാൽ ജഹ്‌റ റിസർവിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കില്ലെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷത്തില്‍ 3,000 ലേറെ സന്ദർശകരാണ് നാച്വറൽ റിസർവ് സന്ദര്‍ശിച്ചത്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി മുന്‍കൂട്ടി അനുമതിയെടുത്താണ് പൊതുജനങ്ങള്‍ റിസർവ് സന്ദർശിച്ചത്.

മുൻകൂർ റിസർവേഷൻ ഇല്ലാതെ റിസർവ് സന്ദർശിച്ച ആയിരക്കണക്കിന് പൗരന്മാരില്‍ നിന്നും പിഴ ഈടാക്കിയതായി അതോറിറ്റി അറിയിച്ചു. ഈ വര്‍ഷത്തെ സീസൺ മികച്ച വിജയമായിരുന്നെന്നും ഇതാദ്യമായി രാജ്യത്തെ വിവിധ എംബസികളുടെ നേതൃത്വത്തില്‍ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹ്റ റിസർവിലേക്ക് യാത്രകൾ സംഘടിപ്പിച്ചതായും എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പറഞ്ഞു.

കുവൈത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് പത്തൊമ്പത് കിലോമീറ്റര്‍ ചുറ്റളവിലാണ് അപൂര്‍വ്വയിനം പക്ഷികളുടെയും ജീവ വര്‍ഗ്ഗങ്ങളുടെയും ആവാസ കേന്ദ്രമായ ജഹ്റ റിസര്‍വ്. വിവിധയിനം സസ്യങ്ങളും മനോഹരമായ ശുദ്ധ ജല തടാകവും ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രദേശം.

Similar Posts