< Back
Kuwait
Kuwait
കോവിഡ്: കുവൈത്തിൽ വിവാഹചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
|13 July 2021 11:22 PM IST
പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികൾക്കും വിലക്കുണ്ട് . വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട് .
കുവൈത്തിൽ കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തിൽ വിവാഹചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിവാഹച്ചടങ്ങുകളും സമ്മർ ക്ലബ്ബ് ഉൾപ്പെടെയുള്ള കുട്ടികൾക്കായുള്ള പരിപാടികൾ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം .
പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികൾക്കും വിലക്കുണ്ട് . വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട് .
മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ രാത്രി എട്ടു മണിക്ക് അടക്കണമെന്ന നിയന്ത്രണം തുടരാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തെയും കുവൈത്ത് ഓയിൽ കോര്പറേഷനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.