< Back
Kuwait
കുവൈത്തില്‍ വിദേശികളുടെ വൈദ്യ പരിശോധനയ്ക്ക്   സന്നദ്ധത അറിയിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി ദമാന്‍
Kuwait

കുവൈത്തില്‍ വിദേശികളുടെ വൈദ്യ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി ദമാന്‍

Web Desk
|
19 May 2022 4:52 PM IST

വൈദ്യ പരിശോധനാ നടപടികളില്‍ ആരോഗ്യമന്ത്രാലയത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് കുവൈത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദമാന്‍. വിസാനടപടികളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ വൈദ്യപരിശോധന നടത്താന്‍ തയ്യാറാണെന്ന് ദമാന്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

ഹവല്ലി, ഫര്‍വാനിയ, ദജീജ് എന്നിവിടങ്ങളിലുള്ള ദമാന്‍ സെന്ററുകളില്‍ വൈദ്യ പരിശോധനാ സൗകര്യമൊരുക്കാമെന്നാണ് കമ്പനി അറിയിച്ചത്.

വിദേശികളുടെ ചികിത്സയ്ക്കായി ഗവണ്മെന്റ് മേല്‍നോട്ടത്തില്‍ സ്ഥാപിതമായ ഇന്‍ഷുറന്‍സ് കമ്പനിയാണ് ദമാന്‍. മെഡിക്കല്‍ ടെസ്റ്റ് സെന്ററുകളിലെ തിരക്ക് വര്‍ധിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

Similar Posts