< Back
Kuwait

Kuwait
ഡോ. ആദർശ് സൈ്വക കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ
|13 Oct 2022 12:10 AM IST
മലയാളിയായ സിബി ജോർജിന്റെ പിൻഗാമിയായാണ് ആദർശ് സൈ്വക കുവൈത്തിലെ ഇന്ത്യൻ പ്രതിനിധിയാകുന്നത്
കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. ആദർശ് സൈ്വകയെ നിയമിച്ചു. 2002 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ ആദർശ് സൈ്വക നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്. അദ്ദേഹം ഉടൻ തന്നെ കുവൈത്തിൽ ചുമതലയേൽക്കുമെന്നാണ് സൂചന. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായും സൈ്വക പ്രവർത്തിച്ചിട്ടുണ്ട്.
രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ സൈ്വക ഹിന്ദി, ബംഗാളി, റഷ്യൻ ഭാഷകൾ സംസാരിക്കും. ബെയ്ജിംഗ്, സോഫിയ, മോസ്‌കോ എന്നിവിടങ്ങളിൽ നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. മലയാളിയായ സിബി ജോർജിന്റെ പിൻഗാമിയായാണ് ആദർശ് സൈ്വക കുവൈത്തിലെ ഇന്ത്യൻ പ്രതിനിധിയാകുന്നത്.
Dr. Adarsh Saiwaka is the new Indian Ambassador to Kuwait