< Back
Kuwait
Drone attack targeting Kuwaits oil facilities; Fire breaks out at Mina Al Ahmadi and Abdullah Port refineries
Kuwait

കുവൈത്തിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; മിന അൽ അഹ്മദി, അബ്ദുല്ല പോർട്ട് റിഫൈനറികളിൽ തീപിടിത്തമുണ്ടായി

Web Desk
|
19 March 2026 3:11 PM IST

സുരക്ഷാ വൃത്തങ്ങൾ തീ നിയന്ത്രണ വിധേയമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം. മിന അൽ അഹ്മദി റിഫൈനറിയിലും അബ്ദുല്ല പോർട്ട് റിഫൈനറിയിലും ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. സുരക്ഷാ വൃത്തങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.രണ്ടു സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 5 ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിച്ചിരുന്നു. സൈന്യം അതീവ ജാ​ഗ്രതയിലാണെന്ന് അധികൃതർ അറിയിച്ചു.

Similar Posts