< Back
Kuwait

Kuwait
മയക്കുമരുന്ന് കടത്ത്: കുവൈത്തിൽ കസ്റ്റംസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
|19 May 2024 5:48 PM IST
പിടിയിലായവരിൽ ഒരു ഇന്ത്യക്കാരനും
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കുവൈത്തിൽ കസ്റ്റംസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കസ്റ്റംസ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന കുവൈത്ത് പൗരൻ, രണ്ട് സിറിയൻ പ്രവാസികൾ, ഒരു ഇന്ത്യക്കാരൻ തുടങ്ങിയവരടങ്ങുന്ന അഞ്ച് കുറ്റവാളികളാണ് പിടിയിലായത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസുമായി ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വെടിവെപ്പ് വരെ നേരിട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 27 കിലോഗ്രാം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ 200 കാപ്‌സ്യൂളുകൾ, 34 കുപ്പി മദ്യം, ലൈസൻസില്ലാത്ത തോക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.