< Back
Kuwait
കുവൈത്തില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി
Kuwait

കുവൈത്തില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

Web Desk
|
12 Jan 2024 10:11 AM IST

കുവൈത്തില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കാനഡയിൽ നിന്നും കളർ പേനയുടെ രൂപത്തിൽ രാജ്യത്തെത്തിച്ച കൊക്കെയ്ൻ ആണ് പിടികൂടിയത്.

എയർ കാര്‍ഗോ വഴിയെത്തിയ പാഴ്സലിനുള്ളിൽ നിന്ന് 29 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ-ഇനേസിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കളർ പെൻസിലുകളുടെ പെട്ടിയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്.

ഇറക്കുമതി ചെയ്ത ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts