< Back
Kuwait

Kuwait
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ കുവൈത്തിൽ; സ്വീകരിച്ച് കുവൈത്ത് ഉപ പ്രധാനമന്ത്രി
|8 Oct 2024 5:45 PM IST
കുവൈത്ത്-യു.എ.ഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദർശനം
കുവൈത്ത് സിറ്റി: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തി. കുവൈത്ത് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു
കുവൈത്തും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന പുരോഗതി അവലോകനം ചെയ്യുന്നതിനും സംയുക്ത ഗൾഫ് സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദുബൈ കിരീടാവകാശിയുടെ സന്ദർശനം. കൂടാതെ പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താനും സന്ദർശനം വഴി ലക്ഷ്യം വെക്കുന്നു