< Back
Kuwait

Kuwait
കുവൈത്തിൽ നടന്ന സന്നാഹ മത്സരത്തിൽ ബെൽജിയത്തെ മുട്ട്കുത്തിച്ച് ഈജിപ്ത്
|19 Nov 2022 11:21 PM IST
കുവൈത്തിൽ സന്നാഹ മത്സരത്തിനെത്തിയ ബെൽജിയത്തെ പരാജയപ്പെടുത്തി ഈജിപ്ത്. ആയിരക്കണക്കിന് ഈജിപ്ഷ്യൻ കാൽപന്ത് പ്രേമികൾ അണിനിരന്ന ജാബിർ അൽ അഹ്മദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈജിപ്ത് ബെൽജിയത്തെ കീഴ്‌പ്പെടുത്തിയത്.
മത്സരത്തിൽ കൂടുതൽ സമയവും ബെൽജിയമാണ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനായില്ല. ആദ്യ പകുതിയിൽ മുസ്തഫ മുഹമ്മദും രണ്ടാം പകുതിയിൽ മഹ്മൂദ് ട്രെസെഗേറ്റുമാണ് ഈജിപ്തിനായി ഗോൾ നേടിയത്.
ബെൽജിയത്തിന് വേണ്ടി ലൂയിസ് ഒപെൻഡ ആശ്വാസ ഗോൾ നേടി. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന് ഈ തോൽവി ലോകകപ്പിൽ കല്ലുകടിയാകും. ലോകകപ്പിൽ കാനഡയ്‌ക്കെതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം.
