< Back
Kuwait

Kuwait
കുവൈത്തിൽ ബലിപെരുന്നാള്‍ അവധി 27 മുതല്‍
|8 Jun 2023 9:10 AM IST
കുവൈത്തിൽ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി.
കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് അവധി ദിനങ്ങള്‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തനം പുനഃരാരംഭിക്കും.
എമര്‍ജന്‍സി വകുപ്പുകള്‍ക്ക് പ്രവർത്തന സ്വഭാവമനുസരിച്ച് അവധികളുടെ എണ്ണം തീരുമാനിക്കാമെന്ന് സിവിൽ സർവീസ് കമ്മീഷന്‍ അറിയിച്ചു.