< Back
Kuwait

Kuwait
കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ഈ മാസം 21 മുതൽ ആരംഭിക്കും
|11 April 2023 2:34 AM IST
വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം അവധി
കുവൈത്തിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിൽ ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി ലഭിക്കുക.
വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം അവധിയാണ് രാജ്യത്ത് ലഭിക്കുക. അവധി കഴിഞ്ഞ് ഏപ്രിൽ 26 ബുധനാഴ്ച മുതലായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.