< Back
Kuwait
പൊടിയില്‍ മുങ്ങി കുവൈത്തിലെ പെരുന്നാള്‍ പ്രഭാതം
Kuwait

പൊടിയില്‍ മുങ്ങി കുവൈത്തിലെ പെരുന്നാള്‍ പ്രഭാതം

Web Desk
|
2 May 2022 1:47 PM IST

കുവൈത്തില്‍ പെരുന്നാള്‍ പ്രഭാതത്തില്‍ റോഡുകളും ഈദുഗാഹുകളും പൊടിയില്‍ മുങ്ങി. കാലാവസ്ഥ മുന്നറിയിപ്പ് ശരിവെക്കുന്ന തരത്തില്‍ ശക്തമായ പൊടിയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്ന് അനുഭവപെട്ടത്.

ദൃശ്യപരിധി കുറഞ്ഞത് കാരണം പല നിരത്തുകളിലും ഗതാഗാത തടസ്സം അനുഭവപ്പെട്ടു. രാവിലെ ഏഴുമണി വരെ പൊടിക്കാറ്റ് ഉണ്ടാകുമെന്നായിരുന്നു കായലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.

എന്നാല്‍ ഉച്ച വരെ പൊടി നിറഞ്ഞ കാലാവസ്ഥ തുടര്‍ന്നിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ ഒരുക്കിയ ഈദുഗാഹുകളെയാണ് പൊടി കാര്യമായി ബാധിച്ചിരുന്നത്.

Related Tags :
Similar Posts