< Back
Kuwait
കുവൈത്തിൽ പള്ളികളിലെ പെരുന്നാൾ നിസ്‌കാരത്തിനു പുറമെ ഈദ്ഗാഹുകൾക്കും അനുമതി
Kuwait

കുവൈത്തിൽ പള്ളികളിലെ പെരുന്നാൾ നിസ്‌കാരത്തിനു പുറമെ ഈദ്ഗാഹുകൾക്കും അനുമതി

Web Desk
|
24 April 2022 10:32 PM IST

ഔകാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും, സ്‌പോർട്‌സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ് ഗാഹുകൾ നടക്കുക

കുവൈത്തിൽ പള്ളികളിലെ പെരുന്നാൾ നിസ്‌കാരത്തിനു പുറമെ ഈദ്ഗാഹുകൾക്കും അനുമതി നൽകി ഔകാഫ് മന്ത്രാലയം. ഈ വർഷം, യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും പ്രത്യേക ഈദ് മുസല്ലകൾ അനുവദിക്കുമെന്നും ഔകാഫ് മന്ത്രി ഈസ അൽ കന്ദരി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈദ്ഗാഹുകൾക്കും ഇക്കുറി അനുമതി ഉണ്ടാകുമെന്നു പറഞ്ഞ മന്ത്രി പ്രവാചകചര്യ പിന്തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കി. ഔകാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും, സ്‌പോർട്‌സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ് ഗാഹുകൾ നടക്കുക. ഇത് സംബന്ധിച്ച വിശദമായ ഷെഡ്യൂൾ ഔകാഫ് മന്ത്രാലയം പിന്നീട് പുറത്തിറക്കും. കഴിഞ്ഞ വർഷം ആറു ഗവർണറേറ്റുകളിലായി 30 കേന്ദ്രങ്ങളിൽ ഈദ്ഗാഹിന് ഔകാഫ് സൗകര്യമൊരുക്കിയിരുന്നു.

Similar Posts