< Back
Kuwait
കുവൈത്തില്‍ ഇത്തവണ 46 ഇടങ്ങളില്‍ ഈദ്ഗാഹുകള്‍
Kuwait

കുവൈത്തില്‍ ഇത്തവണ 46 ഇടങ്ങളില്‍ ഈദ്ഗാഹുകള്‍

Web Desk
|
29 April 2022 11:53 AM IST

കുവൈത്തില്‍ ആറു ഗവര്‍ണറേറ്റുകളിലായി ഇത്തവണ 46 ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുക്കുമെന്ന് ഔകാഫ് മന്ത്രാലയം. ഇതിനോടൊപ്പം രാജ്യത്തെ ജുമുഅ നമസ്‌കാരമുള്ള എല്ലാ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം ഉണ്ടായിരിക്കുമെന്നും ഔകാഫ് മന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ 5:21 നാണ് പെരുന്നാള്‍ നിസ്‌കാരം നടക്കുക.

ഔഖാഫ്, ഇസ്ലാമിക കാര്യമന്ത്രാലയത്തിലെ മസ്ജിദ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി, എന്‍ജിനീയര്‍ ബദര്‍ അല്‍ ഒതൈബിയാണ് ഈദ്ഗാഹുകള്‍ നടക്കുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയത്. കാപ്പിറ്റല്‍ ഗവര്‍ണറേറ്റില്‍ 15 ഇടങ്ങളിലടക്കം ജഹറയിലും ഹവല്ലിയിലും അഹമ്മദിയയിലും ഫര്‍വാനിയയിലും ഈദ്ഗാഹുകള്‍ നടക്കും.

പ്രവാചക ചര്യ പിന്തുടരാനുള്ള പൊതുജന താല്പര്യം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ ഈദുഗാഹുകള്‍ ഒരുക്കുന്നതെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതോടെ ഈദുഗാഹുകളില്‍ വലിയതോതിലുളള ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Tags :
Similar Posts