< Back
Kuwait
കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ  ഈദ്ഗാഹുകള്‍; സ്ത്രീകൾക്ക് പ്രത്യേക സൗകര്യം
Kuwait

കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ഈദ്ഗാഹുകള്‍; സ്ത്രീകൾക്ക് പ്രത്യേക സൗകര്യം

Web Desk
|
26 Jun 2023 10:39 PM IST

കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ്‌ പ്രാർഥന ഉണ്ടാകും

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിന്റെ നേതൃത്വത്തിൽ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു.സാൽമിയ,അബ്ബാസിയ്യ,ഫർവാനിയ,ഖൈത്താൻ ,ഫഹാഹീൽ ,മംഗഫ് എന്നീവടങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് പി.എൻ. അബ്ദുറഹിമാന്‍, അബ്ദുസ്സലാം സ്വലാഹി,ഷബീർ സലഫി,അബ്ദുൽ മജീദ് മദനി,ഇഹ്സാൻ അൽ ഹിക്മി,അബ്ദുറഹിമാൻ തങ്ങള്‍ എന്നീവര്‍ നേതൃത്വം നല്‍കും.

കെ.കെ.ഐ.സിയുടെ മലയാള ഖുത്തുബ നടക്കുന്ന പള്ളികളിലും ഈദ്‌ പ്രാർഥന ഉണ്ടാകും. ഈദ് ഗാഹുകളിൽ സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും. ഈദ് ഗാഹിലേക്ക് വരുന്നവർ വുദു എടുത്ത് വരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Tags :
Similar Posts