< Back
Kuwait
മലയാളി മീഡിയ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു
Kuwait

മലയാളി മീഡിയ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

Web Desk
|
29 Nov 2022 11:05 AM IST

കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. നിക്‌സൺ ജോർജ് ജനറൽ കൺവീനറായും, ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.

സിദ്ധിഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളായി ചുമതലയേറ്റു. വാർഷിക പ്രോഗ്രാം കലണ്ടർ സമിതിയിലേക്ക് ഫാറൂഖ് ഹമദാനി കൺവീനറും ഗിരീഷ് ഒറ്റപ്പാലം ജോ. കൺവീനറുമായ കമ്മറ്റിയും നിലവിൽ വന്നു. ജനോപകാരപ്രദമായ പരിപാടികൾ ഏകോപിപ്പിച്ച് മലയാളി മീഡിയ ഫോറത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് എം.എം.എഫ് പ്രതിനിധികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

Similar Posts